Showing posts with label malayalam. Show all posts
Showing posts with label malayalam. Show all posts

Thursday, December 6, 2018

ഇന്നലത്തെ വഴി



A poem on resilience

ഇന്നലെ

ഞാനിവിടെ, ഈ വഴിയിൽ

നിൽക്കുമ്പോൾ

തിരക്കുകളെല്ലാം

പോയിരുന്നു.


ആളുകൾ

വഴിയൊഴിഞ്ഞിരുന്നു

നിറയെ വണ്ടികളോടിയിരുന്ന

ഈ റോഡിൽ

ചെളി

തളം കെട്ടി

നിന്നിരുന്നു.


പ്രളയമായിരുന്നു

മഹാപ്രളയം.


ഇന്നു വീണ്ടും

വണ്ടികളോടുന്നു,

ചെളിയുമുണങ്ങി,

നടപ്പാത

ടൈലുകളാൽ

നടയോഗ്യമായി

ആൾത്തിരക്കുമുണ്ട്.


നാളത്തെ പ്രളയം

അതു

നാളത്തെ കാര്യം.


ഇന്നലത്തേതിന്നല -

ത്തേതുമെന്ന്

ടൈലുകൾക്കിപ്പുറം

വളരാനൊരുങ്ങുന്ന

കൊന്നയ്ക്കടിയിലൊരു

കൊച്ചു

തുമ്പപ്പൂ ചിരിക്കുന്നു


ഇന്നലത്തെ വഴി

A poem on resilience ഇന്നലെ ഞാനിവിടെ, ഈ വഴിയിൽ നിൽക്കുമ്പോൾ തിരക്കുകളെല്ലാം പോയിരുന്നു. ആളുകൾ വഴിയൊഴിഞ്ഞിരുന്നു നിറയെ വണ്ടികളോടിയിരുന്ന ഈ റോ...